'വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു'; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി

'വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു'; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
Mar 20, 2026 10:41 AM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴും തിരിച്ച് കൊണ്ട് ചെന്ന് ആക്കുമ്പോഴും കാറില്‍ വെച്ച് പീഡിപ്പിച്ചു. 2025 മെയ് 18ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും, 2025 ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോര്‍ട്ടിലും 2026 ജനുവരി ഒന്നിന് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ റസ്റ്ററന്റില്‍ വെച്ചും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. തന്നെ ഗര്‍ഭിണിയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. അലന്‍ മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ അലന്‍ മാത്യുവിനെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ പരാതി ഉയര്‍ന്നത് എല്‍ഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

'I was raped several times on the promise of marriage'; Woman attempts suicide; Complaint against CPM leader

Next TV

Related Stories
ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

Mar 20, 2026 12:37 PM

ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

ഏഴാമത്തെ പ്രസവം വീട്ടില്‍ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത്...

Read More >>
'പാര്‍ട്ടിയാണ് വലുത്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

Mar 20, 2026 12:30 PM

'പാര്‍ട്ടിയാണ് വലുത്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

'യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍...

Read More >>
ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

Mar 20, 2026 12:05 PM

ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ്...

Read More >>
 ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

Mar 20, 2026 12:00 PM

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി...

Read More >>
പത്തിരിയെവിടെ? മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും,  ഗ്യാസ് ഇല്ലെന്ന് കടയുടമകൾ

Mar 20, 2026 11:26 AM

പത്തിരിയെവിടെ? മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും, ഗ്യാസ് ഇല്ലെന്ന് കടയുടമകൾ

മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും, ഗ്യാസ് ഇല്ലെന്ന്...

Read More >>
സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

Mar 20, 2026 11:06 AM

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; ആസിഫ്...

Read More >>
Top Stories

News Roundup