---
title: "ധുരന്ധർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിനം നേടിയത് നൂറ് കോടിയിലധികം"
english_title: "Durandhar 2 is soaring at the box office; earns over 100 crores on the first day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348690/durandhar-2-is-soaring-at-the-box-office-earns-over-100-crores-on-the-first-day-new"
published_at: "2026-03-19T23:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc3648edaf1_21.jpg"
keywords: []
---

# ധുരന്ധർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിനം നേടിയത് നൂറ് കോടിയിലധികം

> **Lead Summary:** മുൻവിധികളെ കാറ്റിൽ പറത്തി ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഗംഭീര വരവേൽപ്പ്. 2025 ഡിസംബറിൽ പുറത്തിറങ്ങി 1000 കോടിയിലധികം കളക്ഷൻ നേടിയ ആദ്യ ഭാഗത്തിന് പിന്നാലെ എത്തിയ 'ധുരന്ധർ 2: റിവഞ്ച്' ആദ്യദിനം തന്നെ വൻ കുതിപ്പാണ് നടത്തുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ചിത്രം ആദ്യദിനം 100.99 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ആകെ നെറ്റ് കളക്ഷൻ 143.99 കോടിയും ഗ്രോസ് കളക്ഷൻ 169.78 കോടിയുമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

## Article Content

മുൻവിധികളെ കാറ്റിൽ പറത്തി ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഗംഭീര വരവേൽപ്പ്. 2025 ഡിസംബറിൽ പുറത്തിറങ്ങി 1000 കോടിയിലധികം കളക്ഷൻ നേടിയ ആദ്യ ഭാഗത്തിന് പിന്നാലെ എത്തിയ 'ധുരന്ധർ 2: റിവഞ്ച്' ആദ്യദിനം തന്നെ വൻ കുതിപ്പാണ് നടത്തുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ചിത്രം ആദ്യദിനം 100.99 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ആകെ നെറ്റ് കളക്ഷൻ 143.99 കോടിയും ഗ്രോസ് കളക്ഷൻ 169.78 കോടിയുമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ആക്ഷൻ ത്രില്ലർ ആദ്യ വാരം തന്നെ 250 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രൺവീർ സിംഗിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം 'പീക്ക് ലെവൽ' അനുഭവമാണെന്നാണ് പ്രേക്ഷക പ്രതികരണം. 2025 ഡിസംബർ 5-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം 1,350 കോടിയോളം രൂപയാണ് ആകെ സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348690/durandhar-2-is-soaring-at-the-box-office-earns-over-100-crores-on-the-first-day-new)