---
title: "'വ്യക്തിപരമായി ഞാനൊരു സഖാവാണ്,  20 കോടി തന്നാലും ബിജെപിയിലേക്കില്ല'; നിലപാട് വ്യക്തമാക്കി ജാസി"
english_title: "'Even if I give you 20 crores, I won't join BJP'; Jassi clarifies his stance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348731/even-if-i-give-you-20-crores-i-wont-join-bjp-jassi-clarifies-his-stance-new"
published_at: "2026-03-20T11:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce1b86baaa_jasi.jpg"
keywords: []
---

# 'വ്യക്തിപരമായി ഞാനൊരു സഖാവാണ്,  20 കോടി തന്നാലും ബിജെപിയിലേക്കില്ല'; നിലപാട് വ്യക്തമാക്കി ജാസി

> **Lead Summary:** ** **നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കവെ, സെലിബ്രിറ്റികളുടെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസി.

## Article Content

** **നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കവെ, സെലിബ്രിറ്റികളുടെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസി.

''ഞാൻ ബിജെപിയിൽ ചേരില്ല. എനിക്ക് ആ പാർട്ടിയോടുള്ള വിയോജിപ്പു മൂലമല്ല. വ്യക്തിപരമായി ഞാനൊരു സഖാവാണ്. എനിക്ക് എന്റെ പാർട്ടിയാണ് വലുത്. അതുകൊണ്ട് ഇരുപതിനായിരമല്ല, ഇരുപത് കോടി തന്നാലും ഞാൻ ആ പാർട്ടിയിലേക്ക് പോകില്ല.

ഒരുപാട് ട്രാൻസ്ജെൻഡേഴ്സിനെ ബിജെപിയിലേക്ക് എടുത്തത് ഞാൻ കണ്ടു. ബിജെപിയിലേക്ക് മാത്രമല്ല, എല്ലാ പാർട്ടികളിലേക്കും ഇങ്ങനെയുള്ള ആളുകൾ വരുന്നുണ്ട്. പക്ഷേ, ബിജെപിയിലേക്ക് പോയപ്പോൾ അത് കുറച്ചുകൂടി ചർച്ച ചെയ്യപ്പെട്ടു. പൊതുവിടങ്ങളിലുള്ള ആളുകൾ ചേർന്നതു കൊണ്ടാകാം അത് ചർച്ചയായത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജാസി പറഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ജാസിൽ ജാസിയുടേത്. മലപ്പുറം സ്വദേശിയായ ജാസി തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതികരണങ്ങളുടെ പേരിലും വലിയ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്.

മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അടക്കം ജാസി ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ജാസി സംസാരിച്ചിരുന്നു. തന്റെ കുടുംബം യാഥാസ്ഥിതികരാണ്. കല്യാണക്കാര്യം വന്നപ്പോൾ ഒഴിഞ്ഞ് മാറിയെങ്കിലും ഉപ്പയ്ക്ക് വയ്യാതായപ്പോൾ കല്യാണം കഴിക്കണമെന്ന് നിർബന്ധിക്കപ്പെട്ടു, ഒരു മാസം മാത്രമേ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ എന്നും ജാസി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348731/even-if-i-give-you-20-crores-i-wont-join-bjp-jassi-clarifies-his-stance-new)