പിണറായി വിജയനും ഭാര്യക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,​ മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

പിണറായി വിജയനും ഭാര്യക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,​ മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
Mar 20, 2026 10:19 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുംകൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപം. ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്തുവിവരം നൽകിയിട്ടുള്ളത്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിവയാണു കാണിച്ചിട്ടുള്ളത്.

10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യിൽ 5000 രൂപയും. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. മലയാളം കമ്യൂണിക്കേഷനിൽ 10,000, 20,000 രൂപ വീതവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 2 ലക്ഷത്തിന്റെയും ഓഹരികളുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വർണാഭരണമുണ്ട്.

എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ 3 അക്കൗണ്ടുകളിലായി 6312, 1,81,822, 2000 രൂപ വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപയും മുഖ്യമന്ത്രിക്ക് നിക്ഷേപമുണ്ട്. പിണറായിക്കെതിരെ 3 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകി. ഇന്നലെ രാവിലെ 11ന് തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിലെത്തിയാണ് പത്രിക നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യ നാമനിർദേശ പത്രികയുമാണ് ഇത്. ഇതു മൂന്നാം തവണയാണ് പിണറായി ധർമടത്ത് മത്സരിക്കുന്നത്. നേരത്തേ 3 തവണ കൂത്തുപറമ്പിലും ഒരുതവണ പയ്യന്നൂരിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.

സ്പീക്കർ എ.എൻ.ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.ശശി, കൊച്ചുമകൻ ഇഷാൻ വിജയൻ, അടുത്ത സുഹൃത്ത് കെ.ടി.വാസു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മകൾ വീണ ഒപ്പമെത്തിയെങ്കിലും വാഹനത്തിൽനിന്നു പുറത്തിറങ്ങിയില്ല.

pinarayi vijayan assets declaration

Next TV

Related Stories
ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

Mar 20, 2026 12:37 PM

ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

ഏഴാമത്തെ പ്രസവം വീട്ടില്‍ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത്...

Read More >>
'പാര്‍ട്ടിയാണ് വലുത്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

Mar 20, 2026 12:30 PM

'പാര്‍ട്ടിയാണ് വലുത്, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

'യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍...

Read More >>
ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

Mar 20, 2026 12:05 PM

ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ്...

Read More >>
 ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

Mar 20, 2026 12:00 PM

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി...

Read More >>
പത്തിരിയെവിടെ? മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും,  ഗ്യാസ് ഇല്ലെന്ന് കടയുടമകൾ

Mar 20, 2026 11:26 AM

പത്തിരിയെവിടെ? മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും, ഗ്യാസ് ഇല്ലെന്ന് കടയുടമകൾ

മുൻകൂട്ടി ബുക്ക് ചെയ്ത പത്തിരി കിട്ടാത്തതിൽ തർക്കവും സംഘർഷാവസ്ഥയും, ഗ്യാസ് ഇല്ലെന്ന്...

Read More >>
സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

Mar 20, 2026 11:06 AM

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; ആസിഫ്...

Read More >>
Top Stories

News Roundup