സ്വർണവിപണിയിൽ ആശ്വാസം; വില വീണ്ടും താഴേക്ക്, പവന് 1,13,400 രൂപ

സ്വർണവിപണിയിൽ ആശ്വാസം; വില വീണ്ടും താഴേക്ക്, പവന് 1,13,400 രൂപ
Mar 19, 2026 10:24 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് സ്വ‍‌ർണ വില കുറഞ്ഞു . ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന്റെ വില 1,13,400 രൂപയാണ്.

ഇതോടെ ഇന്നലത്തെ വിലയിൽ നിന്ന് 1 പവൻ സ്വ‍‍‌ർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വ‍‌ർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

Gold prices have decreased in the state.

Next TV

Related Stories
വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Mar 23, 2026 01:54 PM

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു, പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ...

Read More >>
വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

Mar 23, 2026 01:46 PM

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന്...

Read More >>
ഇറാനിൽ ഇൻ്റേൺഷിപ്പിന് പോയ വയനാട് സ്വദേശി വിദ്യാർഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം

Mar 23, 2026 01:33 PM

ഇറാനിൽ ഇൻ്റേൺഷിപ്പിന് പോയ വയനാട് സ്വദേശി വിദ്യാർഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം

ഇറാനിൽ ഇൻ്റേൺഷിപ്പിന് പോയ വയനാട് സ്വദേശി വിദ്യാർഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന്...

Read More >>
Top Stories

News Roundup