കോട്ടയം: (https://truevisionnews.com/) വള്ളത്തിൽ മീൻപിടിക്കുന്ന റീൽസുകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യുവാവ് കഞ്ചാവുമായി പിടിയിലായി. വെള്ളൂർ വടകര അരിഞ്ഞാമൂഴി സ്വദേശി അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പോലീസ് വലയിലായത്. വള്ളത്തിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്.
വള്ളത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Prominent YouTuber arrested in Kottayam for selling cannabis while fishing

































