---
title: "'ലേശം ഉളുപ്പ്'; ട്വന്റി 20 സ്ഥാനാർത്ഥി ആതിരയെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ"
english_title: "Actress Sneha Sreekumar mocks T20 candidate Athira"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349267/actress-sneha-sreekumar-mocks-t20-candidate-athira"
published_at: "2026-03-23T14:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c105badba8a_14.jpg"
keywords: []
---

# 'ലേശം ഉളുപ്പ്'; ട്വന്റി 20 സ്ഥാനാർത്ഥി ആതിരയെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ

> **Lead Summary:** **[ **ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്തെത്തി. മികച്ച വിദ്യാഭ്യാസവും റേഷൻ വിതരണവും കെ.എസ്.ആർ.ടി.സി ബസുകളുടെ പടികളുടെ വീതി കുറച്ചതുമെല്ലാം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സ്നേഹയുടെ വിമർശനം.

## Article Content

**[ **ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്തെത്തി. മികച്ച വിദ്യാഭ്യാസവും റേഷൻ വിതരണവും കെ.എസ്.ആർ.ടി.സി ബസുകളുടെ പടികളുടെ വീതി കുറച്ചതുമെല്ലാം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സ്നേഹയുടെ വിമർശനം.

> "ലേശം ഉളുപ്പ് വേണമെന്നും കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിരിക്കുകയാണെന്നും" സ്നേഹ ഫെയ്‌സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചു. കെ.എസ്.ആർ.ടി.സിയുടെ പൂർണ്ണരൂപമെങ്കിലും ആതിരയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണമായിരുന്നുവെന്നും സ്നേഹ പരിഹസിച്ചു.

സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്ന കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരാണ് ചെയ്തതെന്ന ആതിരയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളായ 25കാരിയായ ആതിര, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട വീണാ നായർക്ക് പകരമായാണ് ആതിര മത്സരരംഗത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349267/actress-sneha-sreekumar-mocks-t20-candidate-athira)