---
title: "'സഞ്ജു ചേട്ടാ, നിങ്ങൾ ഇവിടെ ബ്ലോക്ക്ബസ്റ്ററാണ്'; സഞ്ജുവിനെ പ്രശംസിച്ച് ശിവകാർത്തികേയൻ"
english_title: "Sivakarthikeyan praises Sanju"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349272/sivakarthikeyan-praises-sanju"
published_at: "2026-03-23T15:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c109428c424_16.jpg"
keywords: []
---

# 'സഞ്ജു ചേട്ടാ, നിങ്ങൾ ഇവിടെ ബ്ലോക്ക്ബസ്റ്ററാണ്'; സഞ്ജുവിനെ പ്രശംസിച്ച് ശിവകാർത്തികേയൻ

> **Lead Summary:** **[ **ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആരാധക സംഗമത്തിൽ മലയാളി താരം സഞ്ജു സാംസണെയും മുൻ നായകൻ എം.എസ്. ധോനിയെയും പ്രശംസ കൊണ്ട് മൂടി തമിഴ് നടൻ ശിവകാർത്തികേയൻ. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെത്തി സൂപ്പർഹിറ്റായ സിനിമകളെയും നായികമാരെയും പോലെ ഇപ്പോൾ സഞ്ജുവും ഇവിടെ ഒരു 'ബ്ലോക്ക്ബസ്റ്റർ' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**[ **ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആരാധക സംഗമത്തിൽ മലയാളി താരം സഞ്ജു സാംസണെയും മുൻ നായകൻ എം.എസ്. ധോനിയെയും പ്രശംസ കൊണ്ട് മൂടി തമിഴ് നടൻ ശിവകാർത്തികേയൻ. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെത്തി സൂപ്പർഹിറ്റായ സിനിമകളെയും നായികമാരെയും പോലെ ഇപ്പോൾ സഞ്ജുവും ഇവിടെ ഒരു 'ബ്ലോക്ക്ബസ്റ്റർ' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജുവിനെ 'ചേട്ടാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ശിവകാർത്തികേയന്റെ വാക്കുകളെ വലിയ ആവേശത്തോടെയാണ് ചെന്നൈയിലെ ആരാധകർ സ്വീകരിച്ചത്. ക്രിക്കറ്റ് താരമെന്ന നിലയിലും മികച്ച നായകനെന്ന നിലയിലും ധോനി തനിക്ക് വലിയ പ്രചോദനമാണെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

ചെപ്പോക്ക് സ്റ്റേഡിയത്തിൽ ധോനി ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ഉയരുന്ന ആരാധകരുടെ ആവേശാരവം കിലോമീറ്ററുകൾ അകലെയുള്ള തന്റെ വീട്ടിലിരുന്നാൽ പോലും കേൾക്കാമെന്ന് അദ്ദേഹം പറഞ്ഞു. ധോനി ഇനിയും ടീമിനൊപ്പം തുടരണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

ശിവകാർത്തികേയന്റെ ഹൃദ്യമായ വാക്കുകൾ സഞ്ജുവും ധോനിയും പുഞ്ചിരിയോടെയാണ് ഏറ്റുവാങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349272/sivakarthikeyan-praises-sanju)