കൊച്ചി: (https://truevisionnews.com/) ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുത്തനെ ഇടിയുന്നു. ഇസ്രായേൽ, യു.എസ്, ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ ഉയർച്ചയിലായിരുന്ന സ്വർണ്ണവില ഇന്ന് (23.03.2026) രണ്ട് ഘട്ടങ്ങളിലായി പവന് 7,560 രൂപയാണ് കുറഞ്ഞത്.
ഇതോടെ മാസങ്ങൾക്ക് ശേഷം സ്വർണ്ണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. നിലവിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,480 രൂപയാണ്.ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്.
ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.
ആഗോളവിപണിയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 278.84 ഡോളർ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.
Gold prices fall again in Kerala
































