തിരുവനന്തപുരം: (https://truevisionnews.com/) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരൻ സമ്മർദ്ദം തുടരുന്നതിനാൽ കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സുധാകരൻ കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങി. സുധാകരൻ വഴങ്ങിയില്ലെങ്കിൽ ഇളവ് നൽകാനും ഹൈക്കമാൻഡിന് ആലോചനയുണ്ട്.
കോന്നി സീറ്റിന് വേണ്ടി അടൂർ പ്രകാശും സമ്മർദ്ദം തുടരുകയാണ്. എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തിരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവശേഷിക്കുന്ന മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല. സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിസിസി നേതൃത്വം രംഗത്തുവന്നു.
Congress to release second phase candidate list soon, excluding Kannur seat
































