മദ്യപാനത്തിനിടെ വാക്കുതർക്കം ഒടുവിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ

മദ്യപാനത്തിനിടെ വാക്കുതർക്കം ഒടുവിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ
Mar 18, 2026 04:38 PM | By Anusree vc

ആലപ്പുഴ: (truevisionnews.com) സംഘർഷത്തിനിടയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരാണ് പിടിയിലായത്.

ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസിയിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് പുളിക്കീഴ് ജങ്ഷനിൽവെച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്കുചൂണ്ടി ഭീഷണി മുഴക്കിയത്.

Three more accused arrested in drunken argument, gun threat

Next TV

Related Stories
'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

Mar 18, 2026 05:48 PM

'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

അലോഷ്യസ് സേവ്യറിനെതിരെയും സജിക്കെതിരെയും പൂഞ്ഞാറിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ വ്യാപക...

Read More >>
പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

Mar 18, 2026 03:00 PM

പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി...

Read More >>
Top Stories

News Roundup