മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം സംരക്ഷിക്കാം; യുവതിക്ക് അനുമതി നൽകി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ

മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം സംരക്ഷിക്കാം; യുവതിക്ക് അനുമതി നൽകി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ
Mar 17, 2026 09:52 AM | By Krishnapriya S R

കൊച്ചി: (truevisionnews.com) മസ്തിഷ്ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കണ്ണൂർ സ്വദേശിനിയായ യുവതി നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചിക്കൻപോക്സിനെ തുടർന്നുണ്ടായ ശാരീരിക ആഘാതങ്ങൾ മൂലം മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ പിതൃത്വം നിലനിർത്തണമെന്ന യുവതിയുടെ വൈകാരികമായ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) നിയമപ്രകാരം ബീജശേഖരണത്തിന് ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച സാഹചര്യത്തിൽ ഇത് അസാധ്യമാണെന്നും നടപടി വൈകിയാൽ അമ്മയാകാനുള്ള തന്റെ അവകാശം നഷ്ടപ്പെടുമെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.

ഈ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ബീജം ശേഖരിക്കാനും അത് സുരക്ഷിതമായി ശീതീകരിച്ചു സൂക്ഷിക്കാനും കോടതി അനുമതി നൽകിയത്. ശേഖരിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിനുള്ള (ART) അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി കോടതിയുടെ പ്രത്യേക അനുമതി വീണ്ടും വാങ്ങണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് ഏപ്രിൽ ഏഴിന് കോടതി വീണ്ടും പരിഗണിക്കും. അത്യപൂർവ്വമായ ഈ നിയമനടപടി സമാനമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

Brain-dead husband's sperm can be preserved

Next TV

Related Stories
ഡോ. വന്ദനദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷ വിധി മറ്റന്നാൾ

Mar 17, 2026 11:29 AM

ഡോ. വന്ദനദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷ വിധി മറ്റന്നാൾ

ഡോ. വന്ദനദാസ് കൊലപാതകക്കേസ്, പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷ വിധി...

Read More >>
തന്ത്രിക്ക്  തിരിച്ചടി; ശബരിമല സ്വർണക്കൊള്ള: എസ്ഐടിയുടെ അപ്പീലിൽ കണ്ഠര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ്

Mar 17, 2026 10:59 AM

തന്ത്രിക്ക് തിരിച്ചടി; ശബരിമല സ്വർണക്കൊള്ള: എസ്ഐടിയുടെ അപ്പീലിൽ കണ്ഠര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: എസ്ഐടിയുടെ അപ്പീലിൽ കണ്ഠര് രാജീവർക്ക് ഹൈക്കോടതി...

Read More >>
പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം: തൃശ്ശൂരിൽ എസ്.ഐക്ക് കുത്തേറ്റു

Mar 17, 2026 10:52 AM

പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം: തൃശ്ശൂരിൽ എസ്.ഐക്ക് കുത്തേറ്റു

മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം: എസ്ഐയ്ക്ക്...

Read More >>
ഓടനാവട്ടത്ത് കനാൽ തകർന്ന് വൻ നാശനഷ്ടം; വാഹനങ്ങൾ ഒഴുകിപ്പോയി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 17, 2026 10:00 AM

ഓടനാവട്ടത്ത് കനാൽ തകർന്ന് വൻ നാശനഷ്ടം; വാഹനങ്ങൾ ഒഴുകിപ്പോയി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

രാത്രി കനാൽ തകർന്നു, ഒഴുകിപ്പോയത് ബൈക്കും ഓട്ടോറിക്ഷയും...

Read More >>
Top Stories

News Roundup