പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

 പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി
Mar 16, 2026 12:05 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) പാചകവാതക ക്ഷാമവും നഗരസഭയിലെ കുടിവെള്ള വിതരണത്തിലെ തടസ്സവും മൂലം തലസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിഇടി (CET) എൻജിനീയറിങ് കോളേജ് താൽക്കാലികമായി അടച്ചു. 

ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്നു. ഇന്നു മുതൽ 19ാം തീയതി വരെയാണ് അധികൃതർ കോളേജിന് അവധി നൽകിയത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അവധി.  കോളേജിലെ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ എൽപിജി കഴിഞ്ഞ ദിവസം തീർന്നിരുന്നു.

പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ നിരവധി വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ നാല് ദിവസം കുടിവെള്ളം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്‌കൂൾ, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂർ,അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്,പട്ടം ഉള്ളൂർ, മുട്ടട വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്.

ആദ്യഘട്ടത്തിൽ കോളേജ് അടക്കാൻ അധികൃതർ വിസമ്മതിച്ചെങ്കിലും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വൈസ് ചാൻസറെ കാര്യങ്ങൾ ബോധിപ്പിച്ചു. ഇതോടെയാണ് 19 വരെ കോളെജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചത്. കോളേജിലെ ചില പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

പ്രോജക്ട് പ്രസന്റേഷൻ, സെമസ്റ്റർ വാല്യുവേഷൻ, ഇന്റേണൽ എക്‌സാം എന്നിവയെല്ലാം തന്നെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം 19ാം തീയതിക്കുള്ളിൽ പരിഹരിക്കാൻ കഴിയുമോ എന്ന ആശങ്കയും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.






Cooking gas shortage; no water, no food; Thiruvananthapuram CET College closed

Next TV

Related Stories
ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

Mar 16, 2026 12:38 PM

ഇനി ബിജെപിയിലേക്ക്...; കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം...

Read More >>
ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

Mar 16, 2026 10:48 AM

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി...

Read More >>
Top Stories










News Roundup