'കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു, ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങൾ'; കാസർകോട് കെ.എം. ഷാജിക്കെതിരെ പോസ്റ്റർ

'കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു,  ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങൾ'; കാസർകോട് കെ.എം. ഷാജിക്കെതിരെ പോസ്റ്റർ
Mar 16, 2026 11:53 AM | By Susmitha Surendran

കാസർകോട് : (https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം.

 കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നുവെന്നാണ് പോസ്റ്ററിലെ പരാമർശം. ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങളെന്നും പോസ്റ്ററിൽ പറയുന്നു.

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും കാസർകോട് ഉള്ളവർ സ്ഥാനാർത്ഥിയായാൽ മതിയെന്നും പോസ്റ്ററിലുണ്ട്. മുസ്ലിം ലീഗുകാർ എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിലവിൽ എൻ എ നെല്ലിക്കുന്ന്‌ ആണ് കാസർകോട് എം എൽ എ. കെ.എം. ഷാജി എത്തുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിൽ പോരാട്ട ചിത്രം മാറും.

ലീഗിന്റെ മണ്ഡലം ആണെങ്കിലും ഇത്തവണ മണ്ഡലം പിടിക്കാനാണ് എൽ ഡിഎഫ് ഇറങ്ങുന്നത്. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Widespread poster against KMShaji in Kasaragod

Next TV

Related Stories
ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

Mar 16, 2026 12:38 PM

ഇനി ബിജെപിയിലേക്ക്...; കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം...

Read More >>
 പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

Mar 16, 2026 12:05 PM

പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

പാചകവാതക ക്ഷാമം; വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു...

Read More >>
ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

Mar 16, 2026 10:48 AM

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി...

Read More >>
Top Stories

News Roundup