ചായ നൽകാത്തതിന് വെട്ടിക്കൊല്ലണോ? മക്കളുടെ നിലവിളി കേട്ടോടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ച മൃതദേഹം, അതിക്രൂരതയിൽ വിറങ്ങലിച്ച് നാട്

ചായ നൽകാത്തതിന് വെട്ടിക്കൊല്ലണോ? മക്കളുടെ നിലവിളി കേട്ടോടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ച മൃതദേഹം, അതിക്രൂരതയിൽ വിറങ്ങലിച്ച് നാട്
Mar 16, 2026 11:40 AM | By Susmitha Surendran

​പൂക്കോട്ടുംപാടം (നിലമ്പൂർ): (https://truevisionnews.com/) കുടുംബത്തിനുള്ളിലെ നിസ്സാര തർക്കം അതിദാരുണമായ കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് മലപ്പുറം. ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊല്ലുകയായിരുന്നു . പൂക്കോട്ടുംപാടം കൂറ്റമ്പാറ സ്വദേശിനി രജിത (28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ആറരയോടെ രജിതയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഭർതൃമാതാവായ ശാന്ത വെട്ടുകത്തി ഉപയോഗിച്ച് രജിതയെ ശരീരമാസകലം വെട്ടുകയായിരുന്നു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു. രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന രജിതയെ ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.  മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. പൊലീസ് സ്ഥലത്തെത്തി ശാന്തയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. രജിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

​രജിതയുടെ ഭർത്താവ് സുനിൽ ഓട്ടോ ഡ്രൈവറാണ്. സംഭവസമയത്ത് ഇയാൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.

Mother-in-law hacked daughter-in-law to death in Malappuram, more details

Next TV

Related Stories
ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

Mar 16, 2026 12:38 PM

ഇനി ബിജെപിയിലേക്ക്...; കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം...

Read More >>
 പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

Mar 16, 2026 12:05 PM

പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

പാചകവാതക ക്ഷാമം; വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു...

Read More >>
ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

Mar 16, 2026 10:48 AM

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി...

Read More >>
Top Stories

News Roundup