തൃശൂർ: (truevisionnews.com) തൃശൂരിൽ കോൺഗ്രസിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നിയമസഭാ സീറ്റ് കച്ചവടത്തിന് നേതൃത്വം കൂട്ടുനിൽക്കരുതെന്നും പാർട്ടിയിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും 'സേവ് കോൺഗ്രസ്' എന്ന പേരിൽ പതിപ്പിച്ച പോസ്റ്ററുകളിൽ ആരോപിക്കുന്നു. തൃശൂർ ഡിസിസി ഓഫീസിന് മുന്നിലടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തിൽ പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നിട്ടുണ്ട്.
തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എംപി വിൻസന്റ് എന്നിവരാണ് സീറ്റ് വിൽപ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർത്ഥിയാകും എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'Seat sold to Christians'; 'Save Congress' posters against leaders in Thrissur
































.jpeg)