കോട്ടയം:( https://truevisionnews.com/) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന് താൻ മികച്ച വിജയം നേടുമെന്ന് മന്ത്രി വി.എൻ. വാസവൻ. എതിർ സ്ഥാനാർത്ഥി ആരാണെന്നത് തന്നെ ബാധിക്കില്ലെന്നും കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്. ഏറ്റുമാനൂരിലെ വോട്ടർമാർ വിവേകശാലികളാണ്, അവർക്ക് വികസനം തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലയിലാകെ ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വി.എൻ. വാസവൻ പ്രത്യാശ പ്രകടിപ്പിച്ചു. ജില്ലയിലെ ഒമ്പത് സീറ്റുകളിലും ഇത്തവണ എൽഡിഎഫ് വിജയിക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് ലഭിച്ചതെങ്കിൽ, ഇക്കുറി ടീം വർക്കിലൂടെ മുഴുവൻ സീറ്റുകളും നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Victory is assured no matter who the opponent is; Minister says Left Front will win all nine seats in Kottayam































