ആലപ്പുഴ:( https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ വൻ ചാരായവേട്ട. ആര്യാട് തെക്ക് വില്ലേജിലെ കാഞ്ഞിരം ചിറ പള്ളിക്കൽ തയ്യിൽ വീട്ടിൽ പീറ്റർ ബെന്നി (54) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും (വാഷ്), 500 മില്ലി ലിറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേരള അബ്കാരി നിയമപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വരും ദിവസങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കാനാണ് എക്സൈസ് തീരുമാനം.
Excise raid in Alappuzha; Kanjiram Chira native arrested with vat and liquor































