ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകം: പ്രധാന പ്രതി ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകം: പ്രധാന പ്രതി ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു
Mar 14, 2026 09:48 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഉള്‍പ്പെടെ നാലുപേർ കസ്റ്റഡിയിൽ.

പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാ​ഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും കമ്മീഷണർ വ്യക്തമാക്കി.

അലുവ അതുൽ പൊലീസ് സ്റ്റേഷനിൽ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികൾ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്.

ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

ജിം സന്തോഷ് കൊലക്കേസ് പ്രതിയാണ് അലുവ അതുൽ. 2025 മാർച്ച് 27ന് നാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടി കൊന്നത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പൊലീസ് പിടികൂടുന്നത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് ഇന്ന് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് കടത്തൂര്‍ ടീം വെട്ടിക്കൊന്നത്.

Gang leader Aluva Atulin's murder: Four people, including the main accused, in custody

Next TV

Related Stories
ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു

Mar 14, 2026 10:51 PM

ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു

ശബരിമലയിൽ മീനമാസ പൂജകൾക്കായി നട...

Read More >>
കേരളാ തീരത്ത് 'കള്ളക്കടൽ' ജാഗ്രത; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

Mar 14, 2026 10:39 PM

കേരളാ തീരത്ത് 'കള്ളക്കടൽ' ജാഗ്രത; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

കേരളാ തീരത്ത് 'കള്ളക്കടൽ' ജാഗ്രത; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും...

Read More >>
തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ച; 25 വാർഡുകളിൽ ജലവിതരണം മുടങ്ങും

Mar 14, 2026 10:19 PM

തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ച; 25 വാർഡുകളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ച; 25 വാർഡുകളിൽ ജലവിതരണം...

Read More >>
ഇനിയുള്ള കാലം അഴിയെണ്ണാം....; തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ

Mar 14, 2026 09:04 PM

ഇനിയുള്ള കാലം അഴിയെണ്ണാം....; തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ....

Read More >>
ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകം: പ്രതികൾ തിരുവനന്തപുരം ജില്ലയിലേക്ക് കടന്നതായി സൂചന, വാഹനം മാറി സഞ്ചരിക്കുന്നുവെന്നും വിവരം

Mar 14, 2026 08:26 PM

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകം: പ്രതികൾ തിരുവനന്തപുരം ജില്ലയിലേക്ക് കടന്നതായി സൂചന, വാഹനം മാറി സഞ്ചരിക്കുന്നുവെന്നും വിവരം

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകം, പ്രതികൾ തിരുവനന്തപുരം ജില്ലയിലേക്ക് കടന്നതായി...

Read More >>
കേരളത്തിൽ ഇനി എല്ലാവർക്കും ആരോഗ്യ സുരക്ഷ; 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അംഗീകാരം

Mar 14, 2026 08:10 PM

കേരളത്തിൽ ഇനി എല്ലാവർക്കും ആരോഗ്യ സുരക്ഷ; 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അംഗീകാരം

കേരളത്തിൽ ഇനി എല്ലാവർക്കും ആരോഗ്യ സുരക്ഷ; 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക്...

Read More >>
Top Stories