തിരുവനന്തപുരം : (https://truevisionnews.com/) തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി സുനിൽ കർക്കി (21) ആണ് പിടിയിലായത്.
കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാൾ കല്ലെറിഞ്ഞ് കൊന്നത്. മയിലിനെ കൊല്ലുന്നത് നാട്ടുകാർ കണ്ടതോടെ ഇയാൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ആണ് കേസ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
Suspect arrested for killing peacock by stoning in Thiruvananthapuram.
































