മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ
Mar 11, 2026 06:49 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്.

1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ.

ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്.

നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയിൽ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയിൽ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തിലെ മറ്റ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാൽപ്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭക്തര്‍ കൊണ്ടുവരുന്ന പൂജ സാധനങ്ങള്‍, നാണയ തുട്ടുകള്‍, നോട്ടുകള്‍ തുടങ്ങി പല രീതിയിലാണ് ജീനക്കാര്‍ പണം സംബന്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.


Vigilance finds that transactions worth crores were made by Shantis and Devaswom employees during the Sabarimala Mandal period

Next TV

Related Stories
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

Mar 11, 2026 08:16 PM

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി...

Read More >>
കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

Mar 11, 2026 07:59 PM

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ...

Read More >>
വേദിയൊരുക്കി കേരളം; കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ

Mar 11, 2026 06:38 PM

വേദിയൊരുക്കി കേരളം; കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ

കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ...

Read More >>
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

Mar 11, 2026 06:15 PM

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്, ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന്...

Read More >>
Top Stories










News Roundup