വയനാട്: ( www.truevisionnews.com ) വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ച സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിയുമായി കെഎസ്‌യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജർ അഞ്ജന അനീഷിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകി. ടിവി ചാനലുകളിൽ വന്ന ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധിയെ സർക്കാർ ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ചത് ഗൗരവകരമായ ചട്ടലംഘനമാണെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അഞ്ജന അനീഷ് നിഷേധിച്ചു. താൻ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നത് സത്യമാണെന്നും എന്നാൽ എംഎൽഎയെ കൂവിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥയുടെ വിശദീകരണം. സംഭവത്തിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.
Complaint against KSFE manager for insulting T. Siddique MLA by shouting; KSU files complaint against KSFE manager
































