'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌

'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌
Mar 10, 2026 03:08 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട.

ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.

"തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ നടപ്പിലാക്കും. ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം. ഞാൻ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട", ഗണേഷ് കുമാർ.

മാധ്യമങ്ങൾക്കെതിരെയും ഗണേഷ് കുമാർ രൂക്ഷ വിമർശനം നടത്തി. മാധ്യമപ്രവർത്തകരോട് ഞാൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ല. ഞാൻ നന്നായി പെരുമാറുന്നത് തന്റെ കഴിവുകേടായി കാണരുത്. ചോര കുടിക്കാൻ വന്ന കൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.

transport minister kb ganesh kumar makes new announcement amid controversies

Next TV

Related Stories
എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Mar 10, 2026 04:48 PM

എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിബിഎ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തെ പിജിയിൽ മരിച്ച...

Read More >>
തൃശൂരിൽ  പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

Mar 10, 2026 04:45 PM

തൃശൂരിൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ്...

Read More >>
'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി

Mar 10, 2026 04:21 PM

'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി

കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ...

Read More >>
ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചു -മന്ത്രി പി എ മുഹമ്മദ് റിയാസ്

Mar 10, 2026 04:05 PM

ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചു -മന്ത്രി പി എ മുഹമ്മദ് റിയാസ്

ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചു - മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
Top Stories

News Roundup