കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് ക്രൂരത; കടയിലെ ജീവനക്കാരെ യുവാക്കൾ തല്ലിച്ചതച്ചു

കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് ക്രൂരത; കടയിലെ ജീവനക്കാരെ യുവാക്കൾ തല്ലിച്ചതച്ചു
Mar 10, 2026 09:54 AM | By Krishnapriya S R

കൊച്ചി: (truevisionnews.com) വൈറ്റില-തമ്മനം റോഡിലെ ഒരു കൂൾബാറിൽ സിഗരറ്റ് നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം ജീവനക്കാർക്കെതിരെയുള്ള ക്രൂരമായ മർദനത്തിൽ കലാശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഈ സംഭവത്തിൽ കടയിലെ ജീവനക്കാരായ കാസർകോട് സ്വദേശി നൗഫൽ (26), പാലക്കാട് സ്വദേശി റിൻഷാദ് (23) എന്നിവർക്കാണ് പരിക്കേറ്റത്.

കടയിൽ വലിയ തിരക്കുള്ള സമയത്തെത്തിയ രണ്ട് യുവാക്കൾ റിൻഷാദിനോട് സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് ജ്യൂസ് അടിക്കുകയായിരുന്ന റിൻഷാദ് അല്പം താമസിക്കുമെന്ന് അറിയിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

തങ്ങൾ പ്രദേശവാസികളാണെന്നും സിഗരറ്റ് ഇപ്പോൾ തന്നെ വേണമെന്നും നിർബന്ധം പിടിച്ച യുവാക്കൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് അസഭ്യം പറഞ്ഞ് അവിടെനിന്നും മടങ്ങിയ ഇവർ, അല്പസമയത്തിന് ശേഷം മൂന്നാമതൊരാളെക്കൂടി കൂട്ടി തിരിച്ചെത്തുകയും കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

സംഭവത്തെത്തുടർന്ന് ജീവനക്കാർ കടവന്ത്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Youths beat up employees for delaying delivery of cigarettes

Next TV

Related Stories
വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

Mar 10, 2026 12:14 PM

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി...

Read More >>
'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

Mar 10, 2026 11:58 AM

'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം, മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി...

Read More >>
സര്‍ക്കാരിന് ആശ്വാസം...! 'നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം'; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

Mar 10, 2026 11:14 AM

സര്‍ക്കാരിന് ആശ്വാസം...! 'നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം'; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

സര്‍ക്കാരിന് ആശ്വാസം, ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി...

Read More >>
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Mar 10, 2026 11:04 AM

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത...

Read More >>
Top Stories

News Roundup

GCC News