ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്
Mar 5, 2026 04:45 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി കോടതി തള്ളി.

20കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെയാണ് വിഷയം വിവാദമായത്. അവകാശവാദ ഉന്നയിച്ച പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോൻ കോടതിയെ സമീപിച്ചതോടെ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു.

ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സജിമോൻ അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചിരുന്നു. ലോട്ടറി വകുപ്പിനെ സമീപിച്ച് ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് സമ്മാനത്തുക നൽകാമെന്നാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസിൽ നിന്നും പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തിയിരുന്ന സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടയിൽ ഇവർ നെയ്പാത്രം വണ്ടിയിൽ മറന്നുവച്ചു.

സജിമോൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിന് അടിയിലായി പോയി. ഈ പാത്രം പിന്നീട് വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചു നൽകിയപ്പോൾ അബദ്ധത്തിൽ ടിക്കറ്റും അതിനൊപ്പമായി പോയി എന്നാണ് സജിമോന്റെ വാദം. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ വാങ്ങിയ ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ അവകാശപ്പെട്ടിരുന്നു.

High Court says there is no obstacle to giving away Christmas bumper lottery tickets and first prize.

Next TV

Related Stories
കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

Mar 5, 2026 06:43 PM

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച...

Read More >>
19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

Mar 5, 2026 06:10 PM

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി...

Read More >>
'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

Mar 5, 2026 04:52 PM

'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ...

Read More >>
ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'ഹരിക്ക് നീതി വേണം, മുഴുവൻ പ്രതികളെയും പിടികൂടണം', പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Mar 5, 2026 04:19 PM

ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'ഹരിക്ക് നീതി വേണം, മുഴുവൻ പ്രതികളെയും പിടികൂടണം', പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'മുഴുവൻ പ്രതികളെയും പിടികൂടണം'; പ്രതിഷേധിച്ച്...

Read More >>
Top Stories

News Roundup

GCC News