ഫോണിൽ സംസാരിച്ചു നിൽക്കെ മരണം കാറിൻ്റെ രൂപത്തിൽ പാഞ്ഞടുത്തു; ഫോട്ടോഗ്രാഫർ ജൂബിക്ക് ദാരുണാന്ത്യം

ഫോണിൽ സംസാരിച്ചു നിൽക്കെ മരണം കാറിൻ്റെ രൂപത്തിൽ പാഞ്ഞടുത്തു; ഫോട്ടോഗ്രാഫർ ജൂബിക്ക് ദാരുണാന്ത്യം
Mar 5, 2026 04:09 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com)  എംസി റോഡിൽ വേറ്റിനാട് ജംഗ്ഷന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശിയായ ഫോട്ടോഗ്രാഫർ ജൂബി (48) അന്തരിച്ചു. ഇന്നലെ അർധരാത്രിയോടെ വേറ്റിനാട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.

റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന ജൂബിയെ വട്ടപ്പാറ ഭാഗത്തുനിന്നും വെമ്പായത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറി ഇടിച്ചുതെറപ്പിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവടിയാറിൽ വീഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു ജൂബി. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

A young man who was talking on the phone was hit and run over by a car.

Next TV

Related Stories
കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

Mar 5, 2026 06:43 PM

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച...

Read More >>
19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

Mar 5, 2026 06:10 PM

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി...

Read More >>
'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

Mar 5, 2026 04:52 PM

'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ...

Read More >>
ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

Mar 5, 2026 04:45 PM

ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് , ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി....

Read More >>
Top Stories

News Roundup

GCC News