ഇതെന്ത് മാജിക്? യുദ്ധഭീതിയിലും സ്വർണം നിലംപൊത്തുന്നു; സ്വർണവില ഇന്ന് കുറഞ്ഞത് രണ്ടുതവണ!

ഇതെന്ത് മാജിക്? യുദ്ധഭീതിയിലും സ്വർണം നിലംപൊത്തുന്നു;  സ്വർണവില ഇന്ന് കുറഞ്ഞത് രണ്ടുതവണ!
Mar 5, 2026 03:56 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ സ്വർണവില താഴേക്ക്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ടുതവണ വില കുറഞ്ഞത്.

ഇന്ന് (05-03-26) ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14930 രൂപയും പവന് 1,19,440 രൂപയുമായി. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്.

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,480 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് ഉച്ചക്ക് ശേഷം 33 ഡോളർ കുറഞ്ഞ് 5,150.37 ഡോളറായി. 5,150.37 ഡോളറാണ് നിലവിലെ വില. രാവിലെ 5,183.71 ഡോളറായിരുന്നു.

Gold prices fall again; twice today

Next TV

Related Stories
കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

Mar 5, 2026 06:43 PM

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച...

Read More >>
19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

Mar 5, 2026 06:10 PM

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി...

Read More >>
'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

Mar 5, 2026 04:52 PM

'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ...

Read More >>
ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

Mar 5, 2026 04:45 PM

ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് , ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി....

Read More >>
Top Stories

News Roundup

GCC News