കൊച്ചി: ( www.truevisionnews.com ) സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 2,280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയായി.ഗ്രാമിന് 285 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 15,080 രൂപയാണ് വില. ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) ₹16,451 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) ₹12,338 രൂപയുമാണ്.
വില കുറഞ്ഞങ്കിലും ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
gold rate kerala today 04 03 2026
































