യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലായിരിക്കാം, എന്നാൽ അതിന്റെ അന്ത്യം അവരുടെ കൈകളിലായിരിക്കില്ല'; തിരിച്ചടി നൽകുമെന്ന് ഇറാൻ

 യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലായിരിക്കാം, എന്നാൽ അതിന്റെ അന്ത്യം അവരുടെ കൈകളിലായിരിക്കില്ല'; തിരിച്ചടി നൽകുമെന്ന് ഇറാൻ
Feb 28, 2026 01:52 PM | By Susmitha Surendran

തെഹ്‌റാൻ : ( https://truevisionnews.com/) തങ്ങളുടെ മണ്ണിൽ മിസൈലുകൾ വർഷിച്ച ഇസ്രായേലിനും അമേരിക്കയ്ക്കുമുള്ള ഇറാന്റെ മറുപടി വൈകില്ല. തെഹ്‌റാനിലുണ്ടായ സംയുക്ത ആക്രമണത്തിന് പതിന്മടങ്ങ് ശക്തിയോടെയുള്ള തിരിച്ചടി നൽകുമെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു. യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലായിരിക്കാം, എന്നാൽ അതിന്റെ അന്ത്യം അവരുടെ കൈകളിലായിരിക്കില്ല.

ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയത്. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയാണ് ഇസ്രയേൽ നീക്കം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു കഴിഞ്ഞു.

ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Iran says it will not be afraid of attacks, will not be deterred

Next TV

Related Stories
പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Feb 28, 2026 06:53 PM

പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം, മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി...

Read More >>
കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

Feb 28, 2026 05:50 PM

കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി...

Read More >>
‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ - ഐ.ആർ.ജി.സി

Feb 28, 2026 05:35 PM

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ - ഐ.ആർ.ജി.സി

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ -...

Read More >>
സ്കൂളിന് നേരെ ആക്രമണം; ഇസ്രായേൽ മിസൈൽ വർഷത്തിൽ അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഇറാൻ

Feb 28, 2026 04:26 PM

സ്കൂളിന് നേരെ ആക്രമണം; ഇസ്രായേൽ മിസൈൽ വർഷത്തിൽ അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഇറാൻ

ഇസ്രായേൽ ആക്രമണം നടത്തിയത് പ്രൈമറി സ്കൂളിന് നേരെ; അഞ്ച് കുട്ടികൾ മരിച്ചുവെന്ന്...

Read More >>
ഇറാൻ മിസൈലുകൾ ഇസ്രായേലിലേക്ക്; തിരിച്ചടി തുടങ്ങി

Feb 28, 2026 02:34 PM

ഇറാൻ മിസൈലുകൾ ഇസ്രായേലിലേക്ക്; തിരിച്ചടി തുടങ്ങി

തിരിച്ചടിച്ച് ഇറാൻ; സ്ഥിരീകരിച്ച്...

Read More >>
Top Stories

News Roundup

GCC News

News from Regional Network