കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ
Feb 28, 2026 05:50 PM | By VIPIN P V

ടെഹ്‌റാൻ: ( www.truevisionnews.com ) ഇസ്രയേൽ സൈന്യം തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇറാനിലെ സ്‌കൂൾ തകർന്നു. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിൽ 45-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെ മിസൈൽ പതിച്ചുവെന്നാണ് വിലയിരുത്തൽ. മാരക പ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾ പൂർണമായും തകർന്നു.

ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ തൊടുത്തുവിട്ടത്. ഇതിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.

Iran says 40 schoolgirls killed in Israeli attack

Next TV

Related Stories
യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

Feb 28, 2026 09:30 PM

യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...

Read More >>
ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്

Feb 28, 2026 08:57 PM

ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന്...

Read More >>
പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യമന്ത്രി

Feb 28, 2026 07:53 PM

പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യമന്ത്രി

പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ...

Read More >>
പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Feb 28, 2026 06:53 PM

പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം, മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി...

Read More >>
‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ - ഐ.ആർ.ജി.സി

Feb 28, 2026 05:35 PM

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ - ഐ.ആർ.ജി.സി

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’ -...

Read More >>
Top Stories

News Roundup