സ്കൂളിന് നേരെ ആക്രമണം; ഇസ്രായേൽ മിസൈൽ വർഷത്തിൽ അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഇറാൻ

സ്കൂളിന് നേരെ ആക്രമണം; ഇസ്രായേൽ മിസൈൽ വർഷത്തിൽ അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഇറാൻ
Feb 28, 2026 04:26 PM | By Susmitha Surendran

തെഹ്റാൻ: (https://gcc.truevisionnews.com/)ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. വാർത്താ ഏജൻസിയായ ഇർനയാണ് ഇറാനിലെ സ്കുളിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

യു.എസ് ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രായേലിനു മേൽ 30 മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകൾ പതിച്ചതായി ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Iran says five children killed in Israeli attack on primary school

Next TV

Related Stories
യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

Feb 28, 2026 09:30 PM

യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

യുദ്ധഭീതിയിൽ ഇസ്രയേൽ; മിസൈൽ ആക്രമണം ഭയന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...

Read More >>
ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്

Feb 28, 2026 08:57 PM

ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന്...

Read More >>
പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യമന്ത്രി

Feb 28, 2026 07:53 PM

പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യമന്ത്രി

പെൺകുട്ടികളുടെ സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ...

Read More >>
പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Feb 28, 2026 06:53 PM

പശ്ചിമേഷ്യ കത്തുന്നു...! ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം; മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം, മരണ സംഖ്യ ഉയർന്നു, 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി...

Read More >>
കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

Feb 28, 2026 05:50 PM

കണ്ണീർ കാഴ്ച്ച ....! ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി...

Read More >>
Top Stories

News Roundup