സിനിമയോ അതോ വിഷമോ? 85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി

സിനിമയോ അതോ വിഷമോ?  85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി
Feb 28, 2026 12:44 PM | By Susmitha Surendran

കൊച്ചി: ( https://truevisionnews.com/)  മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 'കേരള സ്റ്റോറി 2' സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി. സിനിമയുടെ ട്രെയിലറിൽ ഇല്ലാത്ത രംഗങ്ങൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലിയാണ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

സിനിമയില്‍ മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം പടര്‍ത്തുന്ന ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് 'നിരവധി യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ' എന്ന് എഴുതി കാണിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതായും ചിത്രത്തില്‍ കാണിക്കുന്നു. ഇന്ത്യയിലെ അവിവാഹിതരായ 85 ദശലക്ഷം പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ വിവാഹം ചെയ്ത് മതം മാറ്റുന്നതായും ടീസറില്‍ കാണിക്കുന്നു. ഇത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആബിദ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തില്‍ വ്യാപകമായി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന രീതി നിലനില്‍ക്കുന്നുണ്ട് എന്ന് ചിത്രത്തില്‍ പറയുന്നു. കൂടാതെ ഇതിനെതിരായി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പറയുന്നുണ്ട്. 'ഇന്‍ഷാ അള്ളാ, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ഇസ്‌ലാമിക രാജ്യമായി മാറും.

ഇന്ത്യ മുഴുവന്‍ ശരിയത്ത് നിയമം നടപ്പിലാക്കും' എന്ന് ഒരു മുസ്‌ലിം പുരുഷന്‍ പറയുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്. ഈ കാരണങ്ങളാല്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആബിദ് അലി പരാതിയില്‍ ആവശ്യപ്പെട്ടു.

Police complaint against Kerala Story 2 yputh congress

Next TV

Related Stories
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

Feb 28, 2026 12:25 PM

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന്...

Read More >>
സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

Feb 28, 2026 12:12 PM

സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ, ദൃശ്യങ്ങൾ പുറത്ത്, സൗഹൃദസംഭാഷണമെന്ന്...

Read More >>
പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

Feb 28, 2026 12:03 PM

പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി തിരച്ചിൽ...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

Feb 28, 2026 11:32 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

വീണ ജോർജിനെതിരെ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം, കേസെടുത്തതിൽ ഡിജിപിയുടെ...

Read More >>
Top Stories