---
title: "'കുടുംബം തകർത്തവൾ': വിജയ്-സംഗീത ബന്ധം ഉലയുന്നു; തൃഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം"
english_title: "Severe cyber attack against Trisha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344694/severe-cyber-attack-against-trisha"
published_at: "2026-02-28T09:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2681d42f1c_news2.jpg"
keywords: []
---

# 'കുടുംബം തകർത്തവൾ': വിജയ്-സംഗീത ബന്ധം ഉലയുന്നു; തൃഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

> **Lead Summary:** **[ **തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടി തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം.

## Article Content

**[ **തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടി തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം.

വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെയും വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന വിവാഹമോചന ഹർജി പുറത്തുവന്നതോടെയാണ് ഇതിന് കാരണക്കാരി തൃഷയാണെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയത്.

> സംഗീതയുടെ പരാതിയിൽ പരാമർശിക്കുന്ന നടി തൃഷയാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകൾ പ്രചരിക്കുന്നത്. "ഒരു കുടുംബത്തെ നശിപ്പിച്ചവൾ" എന്നും "വിജയ് അണ്ണന്റെ ജീവിതം തകർത്തതിന് അഭിനന്ദനങ്ങൾ" എന്നും തുടങ്ങിയ പരിഹാസ രൂപേണയുള്ള കമന്റുകളാണ് തൃഷയുടെ പഴയ പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ഇത്തരമൊരു തിരിച്ചടി ഉണ്ടായതിൽ തൃഷയെ കുറ്റപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. ഇതിനോടകം തന്നെ 'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

മുൻപ് 'തിരുപ്പാച്ചി' സിനിമയുടെ പ്രൊമോഷനിടെ തൃഷ തന്റെ ഭാഗ്യജോഡിയാണെന്ന് വിജയ് പറഞ്ഞ വാക്കുകളും ഇപ്പോൾ വിമർശകർ ആയുധമാക്കുന്നുണ്ട്. ഗില്ലി ഉൾപ്പെടെയുള്ള സിനിമകളിലെ ഇരുവരുടെയും രംഗങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകളും വ്യാപകമാണ്.

എന്നാൽ യാതൊരു തെളിവുമില്ലാതെ ഒരു നടിയെ ഇത്തരത്തിൽ വേട്ടയാടുന്നതിനെതിരെ തൃഷയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സംഗീത സൂചിപ്പിച്ചത് തൃഷയെ തന്നെയാണെന്ന് എന്ത് ഉറപ്പിലാണ് പറയുന്നതെന്നാണ് ഇവരുടെ ചോദ്യം.

തമിഴ് സിനിമയെയും രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ചർച്ചകളായി ഇത് മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344694/severe-cyber-attack-against-trisha)