---
title: "അവിഹിതം, മാനസിക പീഡനം, വഞ്ചന, അവഗണന; വിജയിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സംഗീത; വിവാഹമോചന ഹർജിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ"
english_title: "Sangeetha wants to end relationship with Vijay; Shocking details in divorce petition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344693/sangeetha-wants-to-end-relationship-with-vijay-shocking-details-in-divorce-petition"
published_at: "2026-02-28T09:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2667af253c_Sangeetha_wants_to_end_relationship_with_Vijay;_Shocking_details_in_divorce_petition.jpg"
keywords: []
---

# അവിഹിതം, മാനസിക പീഡനം, വഞ്ചന, അവഗണന; വിജയിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സംഗീത; വിവാഹമോചന ഹർജിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

> **Lead Summary:** **[** തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രിയനടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുമായുള്ള ദീർഘകാലത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു.

## Article Content

**[** തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രിയനടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുമായുള്ള ദീർഘകാലത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു.

വിജയിക്കെതിരെ അതീവ ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് മുൻപ് വിജയ് വാക്ക് നൽകിയിരുന്നതായും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും സംഗീത ആരോപിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വലിയ സ്വാധീനമുള്ള വിജയിയുടെ സ്വകാര്യ ജീവിതത്തിലെ ഈ അസ്വാരസ്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഹർജിയിലെ നിർണ്ണായക വെളിപ്പെടുത്തലുകൾ

1. വിജയ്‌യുടെ ഭാര്യ സംഗീത, ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.

2. യു.കെയിൽ ആയിരുന്നു സം​ഗീത-വിജയ് വിവാഹം രജിസ്റ്റർ ചെയ്തത്. 1998 ജൂലൈ 10ന് ആയിരുന്നു ഇത്. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയായതിനാലാണിത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ അവരുടെ ആചാരപ്രകാരം വിവാഹം നടത്തി.

3. 2021 ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം ഉണ്ട്.

4. ഇത് സം​ഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തി. ഇത് ദാമ്പത്യ വിശ്വാസത്തോടുള്ള വഞ്ചനയാണെന്ന് നോട്ടീസിൽ പറയുന്നു. നടിയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകി. എന്നാൽ ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ല. ഇത് തനിക്ക് കടുത്ത മാനസിക പീഢനമാണ് സമ്മാനിച്ചത്.

5. പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ പരിഹാരം ഉണ്ടായില്ല. കുട്ടികളുടെ പഠനവും അവർക്ക് യാതൊരുവിധ വൈകാരിക പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ഈ വിഷയം വിട്ടുകളഞ്ഞു. അതാണ് നിയമനടപടി സ്വീകരിക്കാൻ ഇത്രയും വൈകിയത്.

6. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറി.

7. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചത്.

8. വിഷയം സ്വകാര്യമായി പരിഹരിക്കാൻ പലതവണ ശ്രമിച്ചതായും കോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്റെ അഭിഭാഷകൻ വഴി വക്കീൽ നോട്ടീസുകൾ സ്വകാര്യമായി കൈമാറിയതായും സം​ഗീത പറയുന്നു. വേറെ വഴിയില്ലാതെയാണ് ഇപ്പോൾ കോടതിയെ സമീപിച്ചത്.

9. വിവാഹമോചനത്തിന് പുറമേ, വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും നിലവിൽ വിജയ്ക്ക് ഒപ്പം താമസിച്ചിരുന്ന വീട്ടിൽ തുടർന്നും ജീവിക്കാനുള്ള അവകാശവും തനിക്ക് വേണമെന്നും സം​ഗീത നോട്ടീസിൽ പറയുന്നു.

10. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രമുഖ വ്യക്തികളായതിനാൽ കേസിൽ രഹസ്യ നടപടിക്രമങ്ങൾ വേണമെന്നും മാധ്യമ കവറേജ് തടയുന്നതിനുള്ള ഇടക്കാല നിരോധനവും സം​ഗീത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344693/sangeetha-wants-to-end-relationship-with-vijay-shocking-details-in-divorce-petition)