സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി
Feb 28, 2026 12:12 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

വികെ ശ്രീകണ്ഠനുമായുള്ള കൂടിക്കാഴ്ച്ച യാദൃശ്ചികമായ കണ്ടുമുട്ടലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അവിചാരിതമായ കണ്ടുമുട്ടലായിരുന്നുവെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു. രാഹുലിൻ്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് കൂടിക്കാഴ്ച്ച നടന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയു​ഗ യാത്രയ്ക്ക് എത്തിയപ്പോൾ നേരം വൈകിയതിനാൽ ഇറങ്ങിയതാണെന്നും രാഹുലിനെ കണ്ടപ്പോൾ മിണ്ടാതെ പോകാൻ ആകില്ലെന്നുമായിരുന്നു ശ്രീകണ്ഠൻ്റെ പ്രതികരണം. സൗഹൃദം പങ്കുവെക്കലായിരുന്നുവെന്നും ശ്രീകണ്ഠൻ പറയുന്നുണ്ട്. പത്തനംതിട്ടയിൽ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ് പുതുയു​ഗ യാത്ര. ഇതിനിടയിൽ നടത്തിയ കൂടിക്കാഴ്ച്ച രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്.

VK Sreekandan meets Rahul Mangkootatil at a private hotel footage released MP wants friendly talks

Next TV

Related Stories
സിനിമയോ അതോ വിഷമോ?  85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി

Feb 28, 2026 12:44 PM

സിനിമയോ അതോ വിഷമോ? 85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി

'മതസ്പർദ്ധ വളർത്താനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചത്'; 'കേരള സ്റ്റോറി 2'നെതിരെ പൊലീസിൽ...

Read More >>
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

Feb 28, 2026 12:25 PM

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന്...

Read More >>
പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

Feb 28, 2026 12:03 PM

പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി തിരച്ചിൽ...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

Feb 28, 2026 11:32 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

വീണ ജോർജിനെതിരെ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം, കേസെടുത്തതിൽ ഡിജിപിയുടെ...

Read More >>
ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

Feb 28, 2026 11:15 AM

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്, സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന്...

Read More >>
Top Stories

News Roundup