(https://moviemax.in/) നടൻ ദിലീപിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ നിഷേധിച്ചതിന് പിന്നാലെ യുവസംവിധായകൻ ചിദംബരത്തിന് നേരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ സംവിധായകൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റി.
ചിദംബരത്തിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചിത്രം വരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലും ചില പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ചിദംബരം തന്നെ രംഗത്തെത്തിയിരുന്നു. ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം ഇത് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായത്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന വൻ വിജയത്തിന് ശേഷം ചിദംബരം ഒരുക്കുന്ന അടുത്ത ചിത്രത്തിനായി സിനിമാ ലോകം കാത്തിരിക്കവെയാണ് ഈ വിവാദം.
ദിലീപും മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരവും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളെന്നും യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ആയിരിക്കും ഈ ചിത്രമെന്നുമായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടില്‍. ഇത് പങ്കുവച്ചുകൊണ്ട് ചിദംബരം കുറിച്ചത് ഇങ്ങനെ- “ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വസ്തുത പരിശോധിക്കുക. പിന്നെ ഞാന്‍ ഒരു സര്‍വൈവല്‍ ത്രില്ലര്‍ സ്പെഷലിസ്റ്റും അല്ല”, ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി ആയിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ഈ പ്രതികരണവും വാര്‍ത്ത ആയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, വിശേഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ വലിയ ആക്രമണമാണ് ചിദംബരത്തിന് നേരിടേണ്ടിവന്നത്. ദിലീപിനെ അപമാനിച്ചു എന്ന തരത്തിലായിരുന്നു ആരാധക പ്രതികരണങ്ങള്‍. ഇതിന് പിന്നാലെ ചിദംബരം ആദ്യം ആ സ്റ്റോറി പിന്‍വലിക്കുകയും പിന്നാലെ തന്റെ ഇന്‍സ്റ്റ അക്കൗണ്ട് തന്നെ പ്രൈവറ്റ് ആക്കുകയും ചെയ്തു.
അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം ഒരു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിലാണ് അദ്ദേഹം ഇപ്പോള്‍. ബാലന് എന്ന ചിത്രം നിര്‍മ്മിക്കുന്നത് കന്നഡത്തിലെ വമ്പന്‍ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. മലയാളത്തിലേക്കുള്ള അവരുടെ അരങ്ങേറ്റമാണ് ഈ ചിത്രം. വിജയ് ചിത്രം ജനനായകന്, യഷ് ചിത്രം ടോക്സിക് എന്നിവയൊക്കെ നിര്‍മ്മിച്ച ബാനര്‍ ആണ് ഇത്. അതേസമയം ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്ത് വരാനുള്ളത്. ജഗന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഇതിന് ഡി 152 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
Cyber attack on Chidambaram for denying Dileep's film, finally account made private
































