തിരുവനന്തപുരം : (https://truevisionnews.com/) അച്ഛനും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം . അച്ഛൻ മരിച്ചു . പോത്തൻകോട് ഞാണ്ടൂർക്കോണത്താണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശിയായ മാത്യു ജോൺ (50) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ സിബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം ഭാഗത്തേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു ഇരുവരും. എതിരേവന്ന ഗുഡ്സ് ലോറി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ മാത്യു ജോണിനെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Father dies after scooter collides with goods lorry in Pothencode
































