Feb 25, 2026 03:19 PM

എറണാകുളം: (https://truevisionnews.com/)  കേരളത്തിന്റെ എയിംസ് സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ഹൈക്കോടതിയുടെ ഇടപെടൽ. എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുതെന്ന് ഹൈക്കോടതി. രണ്ട് ആഴ്ചക്കകം പഠന റിപ്പോർട്ട്‌ സമർപ്പിക്കാൻ കേന്ദ്രത്തിനു ഹൈക്കോടതി നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടും എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ നാലാഴ്ച വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍, അത്രയും സമയം നല്‍കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണിക്കാതിരുന്നതില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.




The High Court said that Kerala's demand for IMS should not be taken lightly.

Next TV

Top Stories










News Roundup