---
title: "'ആ നടി ഐ ലവ് യു പറഞ്ഞപ്പോൾ ഞാൻ ഐ ലവ് യു റ്റൂ എന്ന് തിരിച്ചു പറഞ്ഞു'; വേദിയിൽ ചിരി പടർത്തി ബേസിൽ ജോസഫ്"
english_title: "'When that actress said I love you, I said I love you too'; Basil Joseph spreads laughter on stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344121/when-that-actress-said-i-love-you-i-said-i-love-you-too-basil-joseph-spreads-laughter-on-stage"
published_at: "2026-02-25T11:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e9505232c3_Basil_Joseph_spreads_laughter_on_stage.jpg"
keywords: []
---

# 'ആ നടി ഐ ലവ് യു പറഞ്ഞപ്പോൾ ഞാൻ ഐ ലവ് യു റ്റൂ എന്ന് തിരിച്ചു പറഞ്ഞു'; വേദിയിൽ ചിരി പടർത്തി ബേസിൽ ജോസഫ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ പുരസ്‌കാരം. 'പൊന്മൻ' എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ബേസിലിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ അവാർഡ് ചടങ്ങിൽ ബോളിവുഡിലെ മുൻനിര സംവിധായകരായ രാജ്കുമാർ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്‌കാരം സമ്മാനിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ പുരസ്‌കാരം. 'പൊന്മൻ' എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ബേസിലിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ അവാർഡ് ചടങ്ങിൽ ബോളിവുഡിലെ മുൻനിര സംവിധായകരായ രാജ്കുമാർ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വേദിയിൽ നിൽക്കാൻ തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മറന്നു പോകുന്നുവെന്നും ബേസിൽ പറഞ്ഞു. ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം ടെൻഷൻ ഇരട്ടിയാക്കിയെന്നും ബേസിൽ പാഞ്ഞു. ഒരു നടി തന്നോട് ഐ ലവ് യു എന്ന് പറഞ്ഞപ്പോൾ ഐ ലവ് യു ടൂ എന്നായിരുന്നു എന്റെ മറുപടി എന്നും ഇത് ടെൻഷൻ കാരണം സംഭവിച്ചതാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

'സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു വേദിയിലേക്ക് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്റെ കരിയർ ഞാൻ ആരംഭിച്ചത് ഒരു സംവിധായകൻ ആയിട്ടാണ് പക്ഷെ എനിക്ക് ഈ അവാർഡ് ലഭിച്ചത് നടൻ ആയിട്ടുള്ള അഭിനയത്തിനാണ്. രാജ്കുമാര്‍ ഹിരാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നും അവാർഡ് വാങ്ങാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇവിടെ നിൽക്കുന്നത് തന്നെ വലിയ ടെൻഷനിൽ ആണ്. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റ്യൂം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344121/when-that-actress-said-i-love-you-i-said-i-love-you-too-basil-joseph-spreads-laughter-on-stage)