കണ്ണൂർ : (https://truevisionnews.com/) കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ അക്രമം. ആരോഗ്യ മന്ത്രിയ്ക്ക് പരിക്ക് . ആരോഗ്യ മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കു നേരെയാണ് പ്രതിഷേധക്കാർ അക്രമാസക്തമായ രീതിയിൽ പാഞ്ഞടുത്തത്. കരിങ്കൊടി പ്രതിഷേധമായി ആരംഭിച്ച സംഭവം നിമിഷങ്ങൾക്കുള്ളിൽ വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.
Protesters' violence in Kannur; Health Minister injured, minister shifted to hospital
































