'കൈകയ്യുംകെട്ടി നോക്കിയിരിക്കില്ല, ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം' -മന്ത്രി വി ശിവൻകുട്ടി

'കൈകയ്യുംകെട്ടി നോക്കിയിരിക്കില്ല, ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം' -മന്ത്രി വി ശിവൻകുട്ടി
Feb 25, 2026 05:11 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധമാണെന്ന് മന്ത്രി വി ശിവൻകുട്ടി.

അക്രമണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവായിരിക്കും. പ്രതിപക്ഷ നേതാവിന്റെ അറിവോടെ ആയിരിക്കും ആക്രമം നടത്തിയതെന്നും മന്ത്രി പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെ ആയിരുന്നെങ്കിൽ പ്രതിഷേധമുണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോ​ദിച്ചു. കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണിതെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട.

രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടുമെന്നും മന്ത്രി പ്രതികരിച്ചു.

കണ്ണൂരിൽ വച്ചുണ്ടായ ആക്രമണത്തിൽ വീണാ ജോർജിന്‍റെ കഴുത്തിനും കൈയിലും പരുക്കേറ്റിട്ടുണ്ട്. പരുക്കിനെ തുടർന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധത്തിന്‍റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്‍യു പ്രവർത്തകർ ഇരച്ചെത്തിയത്.

v sivankutty on veenageorge issue it is against political etiquette

Next TV

Related Stories
'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം; കെ എസ് യു  പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്' - സണ്ണി ജോസഫ്

Feb 25, 2026 06:52 PM

'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം; കെ എസ് യു പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്' - സണ്ണി ജോസഫ്

'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, കെ എസ് യു പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്, സണ്ണി...

Read More >>
'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ

Feb 25, 2026 06:19 PM

'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ

കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല, പരിഹസിച്ച് സന്ദീപ്...

Read More >>
'മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്; ഒരു കെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല' - വി.ഡി സതീശൻ

Feb 25, 2026 05:53 PM

'മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്; ഒരു കെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല' - വി.ഡി സതീശൻ

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി...

Read More >>
മന്ത്രി വീണാ ജോർജ് ഐസിയുവിൽ; ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

Feb 25, 2026 05:40 PM

മന്ത്രി വീണാ ജോർജ് ഐസിയുവിൽ; ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

മന്ത്രി വീണാ ജോർജ് ഐസിയുവിൽ, ആശുപത്രിയിലെത്തി സന്ദർശിച്ച്...

Read More >>
Top Stories

News Roundup