ചെറുപ്പക്കാരിലെ കുഴഞ്ഞുവീണുള്ള മരണം; AED മെഷീൻ സ്ഥാപിക്കണം' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ; നിയമസഭയിൽ സബ്മിഷന് ആരോഗ്യ മന്ത്രിയുടെ മറുപടി

ചെറുപ്പക്കാരിലെ കുഴഞ്ഞുവീണുള്ള മരണം; AED മെഷീൻ സ്ഥാപിക്കണം' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ; നിയമസഭയിൽ സബ്മിഷന് ആരോഗ്യ മന്ത്രിയുടെ മറുപടി
Feb 25, 2026 01:57 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) വാർഡ് തലത്തിൽ ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡി ഫിബ്രിലേറ്റർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ.

2025 വർഷത്തിൽ നിയമസഭയിലെ ഉദ്യോഗസ്ഥനായ ശ്രീ ജുനൈസും, ഒമാനിലെ നീന്തൽ പരിശീലകൻ കൂടിയായ എൻജിനീയർ കൃഷ്ണ കെ നായരും കുഴഞ്ഞുവീണ് മരണപ്പെട്ടത് ഏറെ ഞെട്ടൽ ഉണ്ടാക്കിയ സംഭവങ്ങളാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ചെറുപ്പക്കാരുടെ ഇടയിൽ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ നോട്ടീസ് നൽകിയത്.

ഇത്തരത്തിൽ കുഴഞ്ഞുവീണുള്ള മരണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡി ഫിബ്രിലേറ്റർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ഓഫീസുകൾ, പാർക്കുകൾ ,റെയിൽവേ സ്റ്റേഷനുകൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങി തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തലത്തിൽ തന്നെ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിച്ച് ആവശ്യമായ പരിശീലനം നൽകണമെന്ന് സബ്മിഷനിൽ അദ്ദേഹം അഭ്യർത്ഥിച്ചു.

സബ്മിഷന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നൽകിയ മറുപടി നൽകി. 'സംസ്ഥാനത്ത് ആകസ്മിക മരണങ്ങൾ, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ സംഭവിക്കുന്നതിന്റെ വിവിധതരം റിപ്പോർട്ടുകൾ സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവാക്കളിൽ താരതമ്യേന കുറഞ്ഞ പ്രായമുള്ളവരിൽ ഇത്തരം മരണങ്ങൾ സംഭവിക്കുന്നത് ഈ വിഷയത്തിലുള്ള അടിയന്തര പ്രാധാന്യം വിളിച്ചറിയിക്കുന്നതാണെന്ന് സർക്കാർ മനസ്സിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുഴഞ്ഞുവീണുള്ള ഇത്തരം മരണങ്ങളുടെ പ്രധാന കാരണം ഹൃദയസ്തംഭനം അഥവാ കാർഡിയോ പൾമണറി അറസ്റ്റ് ആണ്. ഒരു മുന്നറിയിപ്പും കൂടാതെ ഹൃദയത്തിന്റെ മിടിപ്പ് പൂർണമായി സ്തംഭിച്ചുകൊണ്ട് ശരീരത്തിൻറെ പ്രവർത്തനങ്ങൾ നിലച്ചുപോകുന്ന അവസ്ഥയാണ് ഇത്. ഇത് പരിഹരിക്കുന്നതിന് ഏറ്റവും ഉചിതമായ പ്രതിവിധി എന്നത് ഹൃദയത്തിൻറെ മിടുപ്പ് പുനരാരംഭിക്കുന്നതിനുള്ള കാർഡിയോ പൾമണറി റസസിറ്റേഷൻ (സിപി ആർ ) നൽകുക എന്നതാണ് എന്ന് മന്ത്രി പറഞ്ഞു.

ഏതൊരാൾക്കും നൽകാൻ കഴിയുന്ന ഈ ഒരു ജീവൻ രക്ഷാപ്രവർത്തനം ആകസ്മികമായ മരണങ്ങൾ നടന്ന വേളകളിൽ ഒന്നും തന്നെ പ്രയോഗിക്കപ്പെട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. ഒരു വിദഗ്ധ ആരോഗ്യ പരിചരണം ലഭിക്കുന്നതിനു മുൻപായി ഹൃദയസ്തംഭനം സംഭവിക്കുന്ന നിമിഷത്തിൽ തന്നെ സിപിആർ നൽകുകയാണെങ്കിൽ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാധിക്കുന്നതാണെന്ന് മന്ത്രി കൂട്ടിക്കിച്ചേർത്തു.

കൂടുതൽ ജനങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതാണ് 'ഹൃദയപൂർവ്വം' എന്ന പരിപാടി. പൊടുന്നനെ ഉണ്ടാകുന്ന ഹൃദയാഘാതങ്ങൾ ജീവൻ എടുക്കാതിരിക്കാൻ കേരളത്തിലെ മുഴുവൻ പൗരന്മാർക്കും പ്രഥമ ശുശ്രൂഷമുറയായ സിപിആർ പരിശീലിപ്പിക്കുന്നതിനാണ് ഈ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയായ അക്ഷരം ആരോഗ്യം പദ്ധതി വഴി ഹൈസ്കൂൾ പ്രായമുള്ള കുട്ടികൾക്കും ഈ പരിശീലനം നൽകുന്നതാണ് എന്ന് മന്ത്രി വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുന്ന ഈ പദ്ധതി 2025 സെപ്റ്റംബർ 29ന് കേരള നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് സ്പീക്കറുടെ സാന്നിധ്യത്തിൽ ബഹു സാമാജികർ പങ്കെടുത്ത ചടങ്ങിൽ വച്ച് മുഖ്യമന്ത്രി കേരളത്തിന് സമർപ്പിക്കുകയുണ്ടായി. പോലീസുകാർ, വിദ്യാർത്ഥികൾ ,ഓട്ടോറിക്ഷ ഡ്രൈവർമാർ, ആരോഗ്യപ്രവർത്തകർ, വളണ്ടിയർമാർ തുടങ്ങി വിവിധ ശ്രേണിയിലുള്ള ജനങ്ങളെ പരിശീലനത്തിന് വിധേയരാക്കി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയിൽ നാളിതുവരെ ജനപ്രതിനിധികളും മന്ത്രിമാരും അടക്കം ഏകദേശം 50,000 ത്തോളം ആളുകൾ ഈ പരിശീലനം നേടിക്കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

ഹൃദയസ്തംഭനം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള മറ്റൊരു നൂതന പരിപാടിയാണ് ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡി ഫിബ്രിലേറ്റർ മെഷീന്റെ ഉപയോഗം. ഹൃദയസ്തംഭനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഹൃദയത്തിന് മുകളിലായി അതിശക്തമായ പ്രകമ്പനം സൃഷ്ടിക്കുന്നതിനുള്ള ഇലക്ട്രിക് ഷോക്ക് നൽകുന്നതിനാണ് ഈ ഉപകരണം ഉപയോഗപ്പെടുത്തുന്നത്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലൊക്കെ തന്നെയും പരസ്യമായി പ്രഥമ ശുശ്രൂഷ നൽകത്തക്ക രീതിയിൽ ഇത് പ്രദർശിപ്പിക്കപ്പെടുന്നത് വലിയ ഗുണം ചെയ്യും. ഇതിനായി ഈ ഉപകരണം വാങ്ങിക്കേണ്ടതിന്റെയും പരിശീലനം നൽകേണ്ടതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരേണ്ടതുണ്ട്. ജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന ഇടങ്ങളിൽ വിശേഷിച്ച് ആശുപത്രികളിലും സിവിൽ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലും ബസ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനിലും പാർക്കുകളിലും തുടങ്ങി മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡി ഫിബ്രിലേറ്റർ മെഷീൻ സ്ഥാപിക്കുന്നത് നല്ലതാണെന്ന് മന്ത്രി വ്യക്തമാക്കി .

വളരെ ലളിതമായി പ്രവർത്തിക്കാൻ സാധിക്കുന്ന ഈ മെഷീൻ വാങ്ങിക്കുന്നതിന്റെയും, നിർവഹണത്തിന്റെയും ചുമതല അതാത് സ്ഥാപനങ്ങൾ തന്നെ ഏറ്റെടുക്കേണ്ടതായുണ്ട്. ഇത് സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി നിർദേശങ്ങൾ നൽകിയിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുഴഞ്ഞുവീണു ഉണ്ടാകുന്ന ആകസ്മിക മരണങ്ങളെ കുറിച്ചും, അതിൻറെ പ്രതിവിധികളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചിട്ടയായ ഭക്ഷണരീതി, ദൈനംദിന വ്യായാമം, ലഹരിയിൽ നിന്നുള്ള മുക്തി തുടങ്ങിയ ജീവിതശൈലി വ്യതിയാനങ്ങളിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശീലവത്കരണവും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ശൈലി എന്ന ബൃഹത് സർവ്വേയിലൂടെ ജീവിതശൈലി രോഗങ്ങൾ ഉള്ളവരെയും വരാൻ സാധ്യതയുള്ളവരെയും സമൂഹത്തിൽ നിന്നും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള പദ്ധതി തുടർന്നു വരുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ ഹൃദയസംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സാധ്യമാകുന്നു എന്നും മന്ത്രി പറഞ്ഞു.'



Death due to collapse in young people AED machine should be installed KP Kunjammath Kutty Master Health Minister's reply to the submission in the Legislative Assembly

Next TV

Related Stories
കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിയ്ക്ക്  പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

Feb 25, 2026 03:43 PM

കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിയ്ക്ക് പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിക്കി പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക്...

Read More >>
സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ

Feb 25, 2026 03:31 PM

സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ

സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല, മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത്...

Read More >>
Top Stories










News Roundup






GCC News