സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ

സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ
Feb 25, 2026 03:31 PM | By VIPIN P V

തിരുവനന്തപുരം :( www.truevisionnews.com ) സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു.

പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.

Supplyco suspends three employees for not ensuring stock of subsidized goods

Next TV

Related Stories
'കൈകയ്യുംകെട്ടി നോക്കിയിരിക്കില്ല, ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം' -മന്ത്രി വി ശിവൻകുട്ടി

Feb 25, 2026 05:11 PM

'കൈകയ്യുംകെട്ടി നോക്കിയിരിക്കില്ല, ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം' -മന്ത്രി വി ശിവൻകുട്ടി

ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം, മന്ത്രി വി...

Read More >>
മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണം, ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ

Feb 25, 2026 04:52 PM

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണം, ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണം, ന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി...

Read More >>
കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിയ്ക്ക്  പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

Feb 25, 2026 03:43 PM

കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിയ്ക്ക് പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരിൽ പ്രതിഷേധക്കാരുടെ അക്രമം; ആരോഗ്യ മന്ത്രിക്കി പരിക്ക്, മന്ത്രിയെ ആശുപത്രിയിലേക്ക്...

Read More >>
Top Stories

News Roundup