ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൊന്‍മലമേലില്‍ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്.
ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ ആനന്ദരാജിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
A young man was seriously injured in a stray dog attack in Cherianat, Alappuzha.
































