രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ
Feb 22, 2026 04:41 PM | By Susmitha Surendran

കോഴിക്കോട് : ( https://truevisionnews.com/) കോഴിക്കോട് എകരൂലിൽ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന ഗൃഹനാഥനെ എക്സൈസ് സംഘം കൈയോടെ പൊക്കി. എകരൂൽ സ്വദേശി മനോജ് കുമാറാണ് താമരശ്ശേരി എക്സൈസിന്റെ വലയിലായത്.

ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷും വാറ്റാനായി ഉപയോഗിക്കുന്ന ചെമ്പ് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. താമരശ്ശേരി എക്‌സൈസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘം മനോജ് കുമാറിന്റെ വീട്ടില്‍ എത്തിയത്. രാത്രികാലങ്ങളിൽ മനോജിന്റെ വീട്ടിൽ അപരിചിതരായ ആളുകൾ വന്നുപോകുന്നത് പതിവായിരുന്നു. ഇത് നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിയും മറ്റ് ഉദ്യോഗസ്ഥരും പരിശോധനക്ക് നേതൃത്വം നല്‍കി.

Excise arrests man for distilling and selling liquor at home in Kozhikode

Next TV

Related Stories
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത്  സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

Feb 22, 2026 05:11 PM

പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത് സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

പാലത്തായി പോക്‌സോ കേസ്, പത്മകുമാറിന് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് കെ.ടി...

Read More >>
കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

Feb 22, 2026 04:36 PM

കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള , തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം , ഹൈക്കോടതിയെ സമീപിക്കാന്‍...

Read More >>
Top Stories

News Roundup