കരുവന്നൂർ ബാങ്ക് ഭരണം വീണ്ടും സി.പി.എമ്മിന്; ബി.ജെ.പിയെ തറപറ്റിച്ച് സമ്പൂർണ്ണ ജയം

കരുവന്നൂർ ബാങ്ക് ഭരണം വീണ്ടും സി.പി.എമ്മിന്; ബി.ജെ.പിയെ തറപറ്റിച്ച് സമ്പൂർണ്ണ ജയം
Feb 22, 2026 04:36 PM | By Krishnapriya S R

തൃശ്ശൂർ: [truevisionnews.com]  പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. മത്സരം നടന്ന സീറ്റുകളിലെല്ലാം വിജയിച്ചതോടെ ഭരണസമിതിയിലെ 13 അംഗങ്ങളും എൽ.ഡി.എഫ് പ്രതിനിധികളായി.

ഇതിൽ രണ്ട് അംഗങ്ങൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. മാടായിക്കോണത്തെ സ്കൂളിൽ വച്ച് നടന്ന വോട്ടെടുപ്പിൽ ആകെ 3033 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഇതിൽ 1733 പാനൽ വോട്ടുകൾ നേടിയാണ് എൽ.ഡി.എഫ് കരുത്തുകാട്ടിയത്. നീണ്ട കാലം സി.പി.എം ഭരണത്തിലിരുന്ന ബാങ്ക്, ക്രമക്കേടുകളെ തുടർന്ന് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.

പുതിയ ഭരണസമിതി അധികാരമേൽക്കുന്നതോടെ ബാങ്ക് ഭരണം വീണ്ടും ജനപ്രതിനിധികളിലേക്ക് തിരിച്ചെത്തുകയാണ്.

Karuvannur Bank administration goes back to CPM

Next TV

Related Stories
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത്  സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

Feb 22, 2026 05:11 PM

പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത് സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

പാലത്തായി പോക്‌സോ കേസ്, പത്മകുമാറിന് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് കെ.ടി...

Read More >>
രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

Feb 22, 2026 04:41 PM

രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ്...

Read More >>
കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

Feb 22, 2026 04:36 PM

കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള , തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം , ഹൈക്കോടതിയെ സമീപിക്കാന്‍...

Read More >>
Top Stories

News Roundup