പള്ളിയിൽ നിന്ന് മടങ്ങിയെത്തി ഭക്ഷണം കഴിച്ചു, ശാരീരിക പിന്നാലെ അസ്വസ്ഥത; കൊച്ചിയിൽ 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു

പള്ളിയിൽ നിന്ന് മടങ്ങിയെത്തി ഭക്ഷണം കഴിച്ചു, ശാരീരിക പിന്നാലെ അസ്വസ്ഥത;   കൊച്ചിയിൽ  21കാരൻ കുഴഞ്ഞ് വീണ് മരിച്ചു
Feb 22, 2026 02:57 PM | By Susmitha Surendran

കൊച്ചി: ( https://truevisionnews.com/) ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോൺ (21) ആണ് മരിച്ചത്. 

രാവിലെ പള്ളിയിൽ പോയി വന്നതിന് ശേഷം ആന്റോൺ വീട്ടിലേക്ക് വന്നു. കുടുംബാം​ഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്.

എന്താണെന്ന് വീട്ടുകാർക്ക് ആദ്യം മനസിലായില്ല. കുഴഞ്ഞുവീണതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.

Physical discomfort; 21-year-old collapses and dies in Kochi

Next TV

Related Stories
പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത്  സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

Feb 22, 2026 05:11 PM

പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത് സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

പാലത്തായി പോക്‌സോ കേസ്, പത്മകുമാറിന് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് കെ.ടി...

Read More >>
രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

Feb 22, 2026 04:41 PM

രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ്...

Read More >>
കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

Feb 22, 2026 04:36 PM

കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള , തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം , ഹൈക്കോടതിയെ സമീപിക്കാന്‍...

Read More >>
Top Stories

News Roundup