മലപ്പുറം : (https://truevisionnews.com/) മലപ്പുറം ആതവനാട് ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി . മേൽമുറി സ്വദേശി കുന്നത്തൊടി മുസ്തഫ (45) ആണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ലോറിയുടെ ക്യാബിനുള്ളിൽ നിന്നാണ് മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തത്.
അപകടത്തെത്തുടർന്ന് വെള്ളക്കെട്ടിൽ മുങ്ങിയ ലോറി പൂർണ്ണമായും കരയ്‌ക്കെത്തിച്ചു. ക്യാബിനുള്ളിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കുന്നതിനായി ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ജാഫറിനെ ഉച്ചയോടെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ സഹായിയായ മുസ്തഫയെ കണ്ടെത്താനായിരുന്നില്ല. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു.
Athavanad lorry accident: Cleaner Mustafa's body found


































