ഇടുക്കി:(https://truevisionnews.com/) തൊടുപുഴയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ഒരു എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കുഴി അടയ്ക്കേണ്ട ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണോ എന്നും, ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്. ആറാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
A young man died after falling into a pothole on the road in Thodupuzha; Human Rights Commission has registered a case
































