മലപ്പുറം : ( www.truevisionnews.com ) മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലിൽ മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സഹായിയായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു. ലോറി വെള്ളത്തിൽ നിന്നും പുറത്തെടുക്കാൻ ഇതുവരെയുെം സാധിച്ചിട്ടില്ല.
നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുകയാണ്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
Mini lorry overturns into quarry in Malappuram Search intensifies for one person

































